
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് പിടിച്ചെടുത്തത് ഇരുപത് കിലോയോളം കഞ്ചാവ്.- ബസ് യാത്രികരായ രണ്ട് പേര്‍ അറസ്റ്റില്‍
ബത്തേരി: വയനാട്ടില്‍ കഞ്ചാവ് വേട്ട, കര്‍ണാടകയില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. 18.909 കിലോ കഞ്ചാവുമായി ബസിലെ യാത്രക്കാരായ കോഴിക്കോട്, കോടഞ്ചേരി, പുത്തന്‍വീട്ടില്‍ കെ. ബാബു(44), കര്‍ണാടക, കുടക്, കെ.ഇ. ജലീല്‍(43) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ ബാഗുകളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചടുത്തത്.
18.04.2025 തീയതി വൈകിട്ടോടെ പൊന്‍കുഴിയില്‍ വെച്ചാണ് സംഭവം. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വന്ന കര്‍ണാടക എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് യുവാക്കള്‍ കഞ്ചാവുമായി പിടിയിലാകുന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങിയതാണെന്നാണ് യുവാക്കളുടെ മൊഴി. സബ് ഇൻസ്‌പെക്ടർമാരായ കെ.കെ. സോബിന്‍, ജിഷ്ണു, സി.പി.ഒ മാരായ നിയാദ്, സജീവന്‍ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.