വെള്ളമുണ്ട: ഏപ്രിൽ ആദ്യവാരം എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വയനാട് ജില്ലക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ താരങ്ങൾക്കും ടീം മാനേജേർമാർക്കും ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ ഗ്രാമാദര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ, മംഗലശ്ശേരി നാരായണൻ,വി. കെ ശ്രീധരൻ,സാലിം എസ്.റ്റി.ത്രീ, എം. നാരായണൻ, പ്രദീപ് മാസ്റ്റർ, അഷ്കർ ടി,റാഷിദ്, തുടങ്ങിയവർ പ്രസംഗിച്ചു.
അസോസിയേഷൻ ഓഫ് ചാർട്ടേർട് സർട്ടിഫൈഡ് അക്കൗണ്ടന്റ് (എ.സി.സി.എ )പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഖിൽ മണിമയ്ക്കും വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ ( ഐ. എസ്.ആർ. ഒ) സംഘടിപ്പിക്കുന്ന യുവിക 2025 പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് പി പ്രദീപിനേയും ചടങ്ങിൽ ഡിവിഷന്റെ ഗ്രാമാദര പത്രം നൽകി അനുമോദിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...