.
കൽപ്പറ്റ : ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ ഇന്നത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17.7754875 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക കോടതിയില്‍ കെട്ടിവെയ്ക്കുന്നതിനും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചത്.
കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് ഇന്നലെ (ഏപ്രിൽ 11) വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ്. ജില്ലാ കളക്റ്റര്‍ ഡി.ആര് മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ജെ.ഒ അരുണ്‍, എ.ഡി.എം കെ. ദേവകി, തഹസില്‍ദാര്‍മാര്‍, റവന്യു, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്കി. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്ന് ആരംഭിക്കും.
വയനാട് ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊരുന്ന ന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനക്ക് യോഗ്യത...
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച സംരംഭക പുരസ്കാരം (സ്വകാര്യ ഏജന്‍സി) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീന്‍ വേംസ് പ്രൈവറ്റ് ലിമിറ്റഡിന്. മാലിന്യ...
കൺസ്യൂമർഫെഡ് വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാർ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. കൺസ്യൂമർഫെഡ്...
നീലഗിരി കോളേജിൽ ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെ നടക്കും . രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണത്തിന്റെ തുടക്കം കുറിച്ചുള്ള പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുമെന്ന് കോളേജ്...
കുടുംബശ്രീ വായ്പ പദ്ധതി ഉദ്ഘാടനവും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയവരുടെ രേഖ കൈമാറലുംനടത്തി. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന വായ്പ...
സുൽത്താൻ ബത്തേരി പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാൻ സർക്കാർ തലത്തിൽ തയ്യാറാക്കിയ സമഗ്ര ഗുണമേന്മ പദ്ധതിയുടെ സുൽത്താൻ ബത്തേരി ബ്ലോക്ക് തല സമിതി രൂപീകരിച്ചു....