സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പാ വിതരണം തുടങ്ങി.

കുടുംബശ്രീ വായ്പ പദ്ധതി ഉദ്ഘാടനവും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയവരുടെ രേഖ കൈമാറലുംനടത്തി.
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന വായ്പ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയവരുടെ രേഖ കൈമാറലും വ്യാഴാഴ്ച വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. O R കേളു ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിഒ. ആർ. കേളു വായ്പ എഴുതിത്തള്ളിയവരുടെ രേഖകൾ കൈമാറി. മേപ്പാടി പടിഞ്ഞാറത്തറ, നെന്മേനി സിഡിഎസ് അംഗങ്ങൾക്ക് ചെക്ക് കൈമാറി. എഡിഎം ദേവകി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, ബേബി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത്, പി എ ജോസ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, സുഗതൻ, . യഹിയാഖൻ തലക്കൽ, സിഡിഎസ് ചെയർപേഴ്സൺ പടിഞ്ഞാറത്തറ ജിഷ ശിവരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേപ്പാടി ചെയർപേഴ്സൺ .ബിന്ദു സുരേഷ്, നന്മേനി ചെയർപേഴ്സൺ ഷീല വേലായുധൻ, കൽപ്പറ്റ സിഡിഎസ് ചെയർപേഴ്സൺ എന്നിവർ സംബന്ധിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ കെ ഷാജു സ്വാഗതവും കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ നന്ദിയും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സമഗ്ര ഗുണമേൻമ പദ്ധതി ഉദ്ഘാടനം ചെയ്തു.
Next post നീലഗിരി കോളേജിൽ ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെ
Close

Thank you for visiting Malayalanad.in