സമഗ്ര ഗുണമേൻമ പദ്ധതി ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ബത്തേരി പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാൻ സർക്കാർ തലത്തിൽ തയ്യാറാക്കിയ സമഗ്ര ഗുണമേന്മ പദ്ധതിയുടെ സുൽത്താൻ ബത്തേരി ബ്ലോക്ക് തല സമിതി രൂപീകരിച്ചു. ബ്ലോക്ക് ഓഫീസിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,ട്രൈബൽ വകുപ്പ്, ഡയറ്റ്, ബി.ആർ.സി, എസ്.എസ്.കെ തുടങ്ങിയ വകുപ്പുകളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്ത യോഗം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്‌തു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ രമേശ് അധ്യക്ഷനായിരുന്നു. ഡി.പി.ഒ രാജേഷ് കെ.ആർ പദ്ധതി വിശദീകരിച്ചു. റ്റി.ഡി.ഒ മജീദ് എം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി.ജെ, ബി.പി.സി. ടി രാജൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്-വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
Next post സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പാ വിതരണം തുടങ്ങി.
Close

Thank you for visiting Malayalanad.in