ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല: കണ്ണികളായത് ആയിരങ്ങൾ

മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് – ചെറുവാടി – കുറു വാടങ്ങൽ -പൊറ്റമ്മൽ- കാവിലട – പന്നിക്കോട് – തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 5 കിലോമീറ്റർ നീളത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കണ്ണികളായി. രാവിലെ 9 മണിക്ക് ബഹുജനങ്ങൾ വലയം ചെയ്യുന്ന രീതിയിലായിരുന്നു ചങ്ങല ഒരുക്കിയത്. പലയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. മനുഷ്യ ചങ്ങലയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടന്നു. ജനകീയ കമ്മറ്റി നേതൃത്വത്തിൽ നടന്ന ചങ്ങലയിൽ ലിൻേറാ ജോസഫ് എം.എൽ.എ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു , വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സുഹറ വെള്ളങ്ങോട്ട് , ബാബു പൊലുക്കുന്നത്ത് , എം ടി റിയാസ് , ആയിഷ ചേലപ്പുറത്ത് , കെജി സീനത്ത് , ഇ രമേഷ് ബാബു , മോയിൻകുട്ടി മാസ്റ്റർ , എം എ അസീസ് ഫൈസി , ഇ.എൻ ഇബ്രാഹിം മൗലവി, ബാബു മൂലയിൽ , കെ പി യു അലി , അസ്‌ലം ചെറുവാടി , , ഗോപാലൻ കൂനൂർ, ഉണ്ണി കൊട്ടാരത്തിൽ, ജബ്ബാർ പുറായിൽ, സി.ഹരീഷ്, യു.പി മമ്മദ്, കരീം പഴങ്കൽ , AC മൊയ്തീൻ , അഷ്റഫ് കൊളക്കാടൻ , ജമാൽ ചെർവാടി , ബഷീർ പുതിയോട്ടിൽ , കുട്ടി ഹസ്സൻ പരവരി എന്നീ പ്രമുഖർ പങ്കെടുത്തു. കെ.വി സലാം മാസ്റ്റർ , ശരീഫ് അക്കരപറമ്പ് , നസീർ ചെറുവാടി , കെ.സി അൻവർ , കെ.വി.നൗഷാദ് , നിയാസ് ചേറ്റൂർ , യാസർ മനാഫ് എന്നിവർ മനുഷ്യചങ്ങലക്ക് നേതൃത്വം കൊടുത്തു. ലഹരിക്കെതിരെയുള്ള ബോധവത്കരണവും ലഹരി വിൽപ്പനക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധവും ഉദ്ദേശിച്ചുകൊണ്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രൂപത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ജനകീയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു . മുഴുവൻ ജനങ്ങളുടെയും സംയുക്ത പങ്കാളിത്വത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
Next post ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു.: ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി
Close

Thank you for visiting Malayalanad.in