മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ:  ഏകദിന പരിശീലനം നടത്തി..

വയനാട് ജില്ല – മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി സൗത്ത് വയനാട് ഡിവിഷനിൽ വനം – വന്യ ജീവി വകുപ്പും ഹരിത കേരള മിഷനും സംയുക്ത മായി ചേർന്ന് കുറുവ ഇക്കോ ടൂറിസം ഹാളിൽ ഇക്കോടുറിസം ഗൈഡ് മാർക്കുമായി . ഏകദിന പരിശീലനം നടത്തി.. സൗത്ത് വയനാട് ഡി.എഫ്.ഒ. . അജിത്ത് കെ രാമൻ അധ്യക്ഷനായ യോഗത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ജോളി ഉത്ഘാടനം ചെയ്യുകയും, സുരേഷ് ബാബു ജില്ലാ കോഡിനേറ്റർ നവകേരളം കർമ്മ പദ്ധതി വിഷയാവതരണവും, പുൽപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.. നിജേഷ് സ്വാഗതംവും കെ. കെ താരാനാഥ് നന്ദിയും പറഞ്ഞു.
മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ – ഹരിത ടൂറിസം, ഹരിത ചെക്‌പോസ്റ് , ഇക്കോ ടൂറിസം,ജൈവ- അജൈവ -മാലിന്യ സസ്ക്കരണ പ്രവർത്തനങ്ങൾ, ഇൻ്റർ പേഴ്സണൽ റിലേഷൻ, ഹൗസ് കീപ്പിംഗ്,ഹരിത നിയമങ്ങൾ, വന നിയമങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സൗത്ത് വയനാട് ഡിവിഷൻ മാസ്റ്റർ ട്രെയിനർ എ. .നിജീവ് , ചതലത്ത് റെയിഞ്ച് പി.ആർ. ഒ സൂരജ് ഹരിതകേരളം മിഷൻ റിസോർസ് പേഴ്സൺ മഞ്ജു , ആതിര, അഖിയ മോൾ എന്നിവർ ക്ലാസ് നയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

Previous post അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലും  ഒളിപ്പിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
Next post ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ സീപ്ലെയിന്‍ സേവനം ആരംഭിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in