കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രോജക്റ്റിന് പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന് രണ്ട് ആംബുലന്‍സുകള്‍ കൈമാറി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ നല്കിയ സഹായധനത്തിന്റെ തുടര്‍ച്ചയാണ് ഇത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും പിഡബ്ല്യൂസി ആസൂത്രണം ചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍ പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന്വൈസ് ചെയര്മാന് ജയ് വീര്‍ സിങ് വയനാട് ജി്ല്ലാ കലക്റ്റര്‍ മേഘശ്രീ ഡി.ആറിന് കൈമാറി. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ ജി. പ്രമോദ് സന്നിഹിതനായിരുന്നു.
കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പിഡബ്ല്യുസി ഇന്ത്യ ഫൗണ്ടേഷന് ജീവനക്കാരില്‍നിന്നും ഒപ്പം സ്വന്തം നിലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നല്‍കിയിരുന്നു. ഭക്ഷണം, താമസം, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെ അത്യാവശ്യ സഹായങ്ങള്‍ നല്കാന് ഇതുപയോഗിച്ചു. ബാക്കിയുള്ള തുക ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ക്കായി കൈമാറി. അതിന്റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രോജക്റ്റിന് (ഐടിഡിപി) രണ്ട് ആംബുലന്‍സുകള്‍ കൈമാറിയത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.
അടിക്കുറിപ്പ്: _വയനാട് ജില്ലാ കലക്റ്റര്‍ മേഘശ്രീ ഡി.ആറിന് പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന് വൈസ് ചെയര്മാന് ജയ് വീര്‍ സിങ് ആംബുലന്‍സുകളുടെ താക്കോല്‍ കൈമാറുന്നു. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ ജി. പ്രമോദ് സമീപം_
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...