പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തേട്ടം അരമ്പറ്റക്കുന്ന് റോഡ് വെണ്ണിയോട് ഉപകനാലിന് വേണ്ടി കട്ട് ചെയ്തത് പുനസ്ഥാപിക്കാത്തതിൽ പ്രദേശവാസികളുടെ ആക്ഷൻ കമ്മിറ്റി പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
പ്രതിഷേധ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമ്മാൻ കെ.എം ജോസഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനർ ടി. സോമനാഥൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി.എ ജോസ്, പി.കെ വർഗ്ഗീസ്, ജോണി നന്നാട്ട്, കുറുമ്പാല പള്ളി വികാരി ഫാദർ ജോജോ കുടക്കച്ചിറ, കെ.എം ജോർജ്, വിജെ കുഞ്ഞുമോഹൻ, ബിജോയ് രജിത, ലീല ചാത്തുക്കുട്ടി, ബെന്നി പടപ്പനാനി, എം.ഒ ജോസഫ്, എം.പി തോമസ്, ആശലത, കെ.ജെ ജോസ്, ഷീനു, കെ.എ ജോസ്, എന്നിവർ പ്രസംഗിച്ചു. ഇത് സംബന്ധിച്ച നിവേദനംഎക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൈമാറി. 3 വർഷമായി, ഇത് സംബന്ധിച്ച് ഒരുപാട് നിവേദനങ്ങൾ വകുപ്പ് അധികാരികൾക്കും നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ പ്രതിശേധിച്ചായിരുന്നു ധർണ്ണ.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...