കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ‘ലഹരിയ്ക്കെതിരെ യുവത’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനത്തിൽ വച്ച് എം. എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സയന്റിസ്റ്റ് ജോസഫ് ജോൺ സ്റ്റെർക് വൈസ് ചെയർപേഴ്സൺ പി. ആർ. മധുസൂദനൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ലോഗോ രൂപകല്പന ചെയ്ത അഖിൽ കൃഷ്ണന് പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ സ്നേഹോപഹാരം നൽകി. ക്വാണ്ടം സയൻസ് വർഷത്തിന്റെ ഭാഗമായി യുവ സമിതിയുടെയും ശാസ്ത്രാവബോധസമിതിയുടെയും പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാലിക്കറ്റ് സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തിയ ശാസ്ത്ര ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം പരിഷത്ത് ജില്ലാ ട്രഷറർ പി. സി. ജോൺ, പരിസരവിഷയസമിതി കൺവീനർ എം. ബാലഗോപാലൻ, ആരോഗ്യവിഷയസമിതി കൺവീനർ വി. പി. ബാലചന്ദ്രൻ എന്നിവർ ചേർന്ന് നടത്തി. യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി, യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത് എന്നിവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...