വിവാദങ്ങൾക്കിടെ വ്ളോഗർ ജുനൈദ്‌ വാഹനാപകടത്തിൽ മരിച്ചു

.
മലപ്പുറം: വിവാദങ്ങൾക്കിടെ ഇൻഫ്ളുവൻസർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരിയിൽ നിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ മാർച്ച് 1ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌ിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽനിന്നാണ് അന്ന് ജുനൈദിനെ പിടികൂടിയത്. താൻ നിരപരാധിയാണന്ന് വാദിച്ച് ജുനൈദ് വ്ളോഗ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍
Next post ലഹരിക്കെതിരെ പോലീസിനൊപ്പമോടാം …’ ‘ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ ലഹരി മാഫിയ ഞെരിഞ്ഞമരട്ടെ..’
Close

Thank you for visiting Malayalanad.in