സൂര്യക്ക്  കുടുംബശ്രീ സംരംഭക അവാർഡ്

കൽപ്പറ്റ:

ചിത്രകാരിയും,കവിയത്രിയും തൃക്കൈപ്പറ്റ ഭവം ആർട്ട് ഗാലറിയുടെ സ്ഥാപകയുമായ എൽ.ആർ. സൂര്യക്ക് വയനാട്ടിലെ കുടുംബശ്രീയുടെ മികച്ച സംരംഭക പുരസ്കാരം നേടി.
വയനാട് സ്വദേശിയായ സൂര്യയും ഭർത്താവ് സുജിത്തും ചേർന്ന് നടത്തുന്ന ഭവം ആർട്ട് ഗാലറിയിൽ മ്യൂറൽ ആർട്ടും മുളയും പ്രകൃതി സാഹോദര്യ ഉൽപ്പന്നങ്ങളാലുള്ള കരകൗശല വസ്തുക്കളിലും നിർമ്മാണവും പരിശീലനവുമാണ് നടത്തുന്നത്.

പഞ്ചവർണ്ണ ‘ കുടുംബശ്രീ സംരംഭകയാണ് സൂര്യ. മുളയിൽ അൻപതോളം വ്യത്യസ്ത കരകൗശല ഉത്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു. കൂടാതെ ചുവർചിത്രകല വ്യത്യസ്ത മാധ്യമങ്ങളിൽ ചെയ്തു വരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആർട്ട് ആന്റ് ക്രാഫ്റ്റ് എക്സിബിഷനുകളിൽ പങ്കെടുത്താണ് ഇവ വിറ്റഴിക്കുന്നത്. 20 ഓളം കലാകാരന്മാർ ചേർന്നു പ്രവർത്തിക്കുന്ന സംരംഭത്തിൻ്റെ പ്രധാന ഗാലറിയും വിൽപ്പന കേന്ദ്രവും വെള്ളിത്തോട് തൃക്കൈപ്പറ്റ യാണ് നിലവിൽ ഉള്ളത്.
ഭർത്താവ് എം.പി. സുജിത്ത് . മകൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി താമര.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങയിൽ  എക്സൈസ്  ചെക്ക്പോസ്റ്റിൽ   കഞ്ചാവുമായി യുവതി പിടിയിൽ
Next post കേന്ദ്ര സര്‍ക്കാര്‍ ദുരന്തം കൈകാര്യം ചെയ്തത് ക്രൂര മനസോടെ; കെ പി രാജേന്ദ്രന്‍.
Close

Thank you for visiting Malayalanad.in