മീനങ്ങാടി: വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഷീ നൈറ്റ് , പെണ്ണരശ്ശ് , ലഹരിക്കെതിരെ വിവിധ ക്യാമ്പയിനുകള്‍, നിയമ ബോധവത്കരണ ക്ലാസുകൾ , ബാലികാ ദിനാചരണ പരിപാടി , എന്നിങ്ങനെയുള്ള വ്യത്യസ്തമായ പരിപാടികളാണ് മീനങ്ങാടിയെ പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി നുസ്രത്ത് ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു കൃഷ്ണ സ്ഥിരം സമിതി അധ്യക്ഷൻമാരായ ബേബി വർഗീസ് ഉഷാരാജേന്ദ്രൻ ശാരദ മണി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മുഫീദ തെസ്നി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. അമ്പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.രണ്ടാം തവണയാണ് മികച്ച ജാഗ്രാതാ സമിതി ക്കുള്ള പുരസ്ക്കാരം മീനങ്ങാടിയെ തേടിയെത്തുന്നത്.
കൽപ്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ആഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു നടക്കുന്ന ഭരണാനുകൂല സർവ്വീസ് സംഘടനകളുടെ ചെളിവാരിയെറിയൽ അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ...
. പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ്...
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടര്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) 30 ലക്ഷം രൂപ ധനസഹായം...
ബത്തേരി: കോയമ്പത്തൂർ രാമനാഥപുരം പുളിയംകുളം ലാൻഡ് മാർക്ക് ശാരദാ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഫഹീം അഹമ്മദ് (33) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്....
. മീനങ്ങാടി: കാലാവസ്ഥാ വ്യതിയാനവും കാർഷിക വിളകളുടെ വില സ്ഥിരത ഇല്ലായ്മയും വന്യമൃഗ ശല്യവും മൂലം പ്രയാസമനുഭവിക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം ഭൂനികുതി വർദ്ധനവ് കനത്ത പ്രഹരമാണെന്ന് മീനങ്ങാടി...
കമ്പളക്കാട്: വേനൽ ശക്തമായതോടെ കുടിനീരിനായി വലയുന്ന പറവകൾക്ക് ആശ്വാസം പകർന്ന് എം എസ് എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന പറവകൾക്ക് ഒരു നീർക്കുടം പദ്ധതിക്ക് തുടക്കമായി....