വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.

കൽപ്പറ്റ :
വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.
ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്
ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം
ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി
ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.
യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു.
ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു.
ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം. യുവതിയെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളച്ചാൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.
Next post പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടങ്ങി.
Close

Thank you for visiting Malayalanad.in