താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്മാന് റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ, ഒമാക് വയനാട് ജില്ല സെക്രട്ടറി അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി , മീഡിയ വിംഗ് സ് സി.ഇ.ഒ സി.ഡി. സുനീഷ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
വയനാട് ജില്ലയിൽ നിന്നും കേന്ദ്ര ഗവണ്മെന്റ് അംഗീകരം ലഭിച്ചിട്ടുള്ള ഓൺലൈൻ ചാനലുകൾ( ഒമാക്ക് അംഗങ്ങൾ)
കെ. എൽ. 72 ന്യൂസ്,സ്പോട് ന്യൂസ്, പുൽപള്ളി ന്യൂസ്, ന്യൂസ് ദർശൻ, എൻ മലയാളം, ടൈംസ് ഓഫ് വയനാട്, വയനാട് ഓൺലൈൻ ന്യൂസ്, വീ ന്യൂസർ, മലയാള നാട്, എന്റെ വാർത്തകൾ, വയനാട് ലൈവ് ന്യൂസ്, ബൈ ലൈൻ ന്യൂസ്, വയനാട് ന്യൂസ് ഡെയിലി, ലാൽ മീഡിയ
കൽപ്പറ്റ : വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഓഫീസിലെ...
പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പടിഞ്ഞാറത്തറ - വെള്ളച്ചാൽ കുടിവെള്ള പദ്ധതി അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്...
തിരുനെല്ലി: കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ....
കൽപ്പറ്റ: കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായി കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി മുന്നേറുന്ന സി.പി.ഐ എം ഏരിയാ കാൽനട ജാഥകൾക്ക് ജില്ലയിലാകെ ഉജ്വല വരവേൽപ്പുകൾ. ബുധനാഴ്ച കൽപ്പറ്റ,...
. സി.വി.ഷിബു. ബംഗ്ളൂരൂ: കർണ്ണാടക നിയമസഭാ പുസ്തകോത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് സ്പീക്കർ യു.ടി.ഖാദർ . രാജ്യത്തെ പ്രമുഖ പുസ്തക പ്രസാധകർ...
നീലഗിരി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി. . വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി മാധ്യമ കൂട്ടായ്മയായ...