കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്‌ദീൻകുട്ടി ഉദ്ഘടനം ചെയ്തു.
ഏപ്രിൽ മാസത്തിൽ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മുനിസിപ്പാലിറ്റിയെ വിവിധ മേഖലകളാക്കയാണ് ടീം തിരിഞ്ഞെടുക്കുക. കൽപ്പറ്റക്കരായ കളിക്കാർക്ക് ടീമുകളിൽ പ്രധാന്യം നൽകിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.സംഘാടക സമിതി ഭാരവാഹികൾളായി ചെയർമാൻ റൗഫ് ഒലിവ്സ്,ജനറൽ കൺവീനർ പിപി ഷൈജൽ,കൺവീനർ റംഷീദ് ചേമ്പിൽ, ട്രഷറർ ജാസൽ മെട്ടമ്മൽ, വൈസ് ചെയർമാൻമാർ: സന്തോഷ് കുമാർ, ഖാലിദ്, അഷ്‌റഫ് ഇൽത്, സിപി നൗഷാദ്, അഷ്‌റഫ്,മുണ്ടോളി ഫൈസൽ, ഷമീർ ഒടുവിൽ. ജോയിന്റ് കൺവീനർമാർ :ഗ്ലാഡ്സൻ മുണ്ടേരി,ശൗക്കാത്ത് റാട്ടകൊല്ലി,ഷൈജൽ കൈപ്പ, ബാവ ചാലിൽ, സമദ് ഗുഡാലായി എന്നിവരെ തിരഞ്ഞാടുത്തു.സംഘാടക സമിതി യോഗത്തിൽ മുൻ ഫുട്ബോൾ താരങ്ങളായ രാജേഷ്, മുണ്ടോളി പോക്കു,സികെ നൗഷാദ് എന്നിവർ സംസാരിച്ചു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...