
പുതുശേരിക്കടവ് സൺഡേ സ്കൂൾ 60-ാം വാർഷികാഘോഷം സമാപിച്ചു
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സൺഡേ സ്കൂളിന്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേ ഫാനോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. സണ്ടേസ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അനുമോദന പ്രസംഗം നടത്തി.കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മുഖ്യ പ്രഭാഷണവും ഡയറക്ടർ അനിൽ ജേക്കബ് മുഖ്യ സന്ദേശവും നടത്തി. ഫാ. ബിജുമോൻ ജേക്കബ്, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി, മേഖലാ ഇൻസ്പെക്ടർ എബിൻ പി ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശാലി തോമസ് സ്വാഗതവും, ജോൺ ബേബി നന്ദിയും പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർമാരെയും ,ഭദ്രാസന റാങ്ക് ജേതാവിനെയും ആദരിച്ചു. സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്നും ഫാ.സേവറിയോസ് തോമസ് നയിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു’
More Stories
തലപ്പുഴയിൽ കടുവക്കായി കൂട് സ്ഥാപിച്ചു: എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച അവധി: പഠനം ഓൺലൈനിൽ
തലപ്പുഴ : തലപ്പുഴയിൽ ജനവാസ മേഖലലയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ പിന്നാലെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന്...
വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ
വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ മാനന്തവാടി കമ്പമല വനമേഖലയിൽ ആശങ്കയായി കാട്ടുതീ. ഇന്ന് രാവിലെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സും വനം വകുപ്പും തീ പണക്കാനുള്ള നടപടി തുടങ്ങി....
കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തൃശ്ശൂർ :മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വി.വി ശ്രീഷ്മ മോള്(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട്...
ലെറ്റ്സ് വിദ്യാഭ്യാസ സെമിനാറും വാർഷികവും സംഘടിപ്പിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും വിദ്യാഭ്യാസ സെമിനാറും കോഴിക്കോട് കൈരളി ഹാളിൽ സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ്...
കടുവ ഭീതിയിൽ തലപ്പുഴ; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു
തലപ്പുഴ: തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ...
ടിപ്പറുകളുടെ അധികസമയ നിയന്ത്രണം പിൻവലിക്കണം: സി.ഐ.ടി.യു. കലക്ട്രേറ്റ് മാർച്ച് നടത്തും
ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ്...