.
കൽപ്പറ്റ:
മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജ് മാസ് കമ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം ഡിപ്പാർട്ട്മെൻ്റ് കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് രണ്ട് ദിവസത്തെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, 14 തീയ്യതികളിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മേളയിൽ രണ്ട് തിയേറ്ററുകളിലായി വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. തിങ്കളാഴ്ച നിശ്ചയം, ദി കിഡ്, എബൗട്ട് എല്ലി, ചിൽഡ്രൻ ഓഫ് ഹെവൻ, റെഡ് ബലൂൺ, ബൈസിക്കിൾ തീവ്സ് , പഥേർ പാഞ്ചാലി, യേ ജവാനി ഹേ ദിവാനി എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. മേളയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പോഡ്കാസ്റ്റിംഗ് സീരിസായ ബെല്ലം പോഡ്കാസ്റ്റിൽ സിനിമകളുടെ അവലോകനം നടത്തും. മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ റാംപ് വാക്കും സംഘടിപ്പിക്കുന്നുണ്ട്. ഗായകൻ പി ജയചന്ദ്രൻ്റെ സ്മരണാർത്ഥം ‘ജയചന്ദ്രൻ സ്മൃതി’ ഗാനാവതരണവും നടക്കും. വാർത്താസമ്മേളനത്തിൽ മുഹമ്മദ് സിനാൻ , മെഹ്റിൻ ഫാത്തിമ, മുഹമ്മദാൻ റെഷ്ദാൻ, റഹീന വി പി എന്നിവർ പങ്കെടുത്തു.
. കൽപ്പറ്റ : കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്. വീട് പണിക്ക്...
മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2024 ൽ അഡ്മിഷൻ നേടിയ 87 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു....
പകുതി വില തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന് ഇരയായവർ വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ എണ്ണം 800 കവിഞ്ഞു. വരും...
. ബത്തേരി: വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്ന് രാവിലെയാണ് വിവരമറിയുന്നത്....