പേര്യ റേഞ്ച് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44 മൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി. കണ്ണോത്ത് മല,44 മൈൽ, തലപ്പുഴ,കമ്പിപ്പാലം ഭാഗങ്ങളിലും കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. 9.2. 2025 നു രാവിലെ 10 മണിയോടെ കമ്പിപ്പാലം ഭാഗത്ത് പുല്ലുവെട്ടാൻ പോയവർ പുഴ അരികിൽ കടുവയെ കണ്ടു എന്ന വിവരം അറിയിച്ചതിനെത്തുടർന്ന് മാനന്തവാടി RRT, പേരിയ,ബെഗുർ റേഞ്ചുകളിലെ മുപ്പതോളം വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തി വരുന്നുണ്ട്. പുതുതായി 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലാണ് കടുവടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. തുടർ പരിശോധനയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് വന ഭാഗങ്ങളിൽ നിരീക്ഷണം തുടരും.രാത്രികാല പരിശോധനയും പട്രോളിങ്ങും ടി ഭാഗങ്ങളിൽ തുടരും.ജനങ്ങൾ പരിഭ്രാന്തരവാതെ സഹകരിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റക്ക് ഉള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും നോർത്ത് വയനാട് ഡി.എഫ്..ഒ.. അറിയിച്ചു
കൽപ്പറ്റ: സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം സഘടിപ്പിക്കുന്നു....
തൃശ്ശൂർ: ഷെൽ ഇന്ത്യയും സ്മൈലി ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് കേരള സർക്കാരിന്റെ സഹകരണത്തോടു കൂടി തൃശ്ശൂരിൽ എൻ.എക്സ് കോർണർ കാർണിവൽ സംഘടിപ്പിച്ചു . ഗ്രാമീണ സ്കൂൾ വിദ്യാർത്ഥികൾക്ക്...
. കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു നേതാവ് സോമൻ എതിരെയുള്ള...
മാനന്തവാടി: പാൽവെളിച്ചത്ത് കാട്ടാന ആക്രമണത്തിൽ പനിച്ചിയിൽ അജീഷ് കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 10 ന് ഒരു വർഷം തികയുമ്പോൾ വന വകുപ്പിന്റെ ഭാഗത്തിനിന്ന് അവഗണനകൾ മാത്രം.. മരണപ്പെട്ട അജീഷിന്റെ...
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ 'ചുവട് നേതൃത്വ പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായി പ്രവർത്തകരെ സജ്ജരാക്കുക എന്ന...