കൽപ്പറ്റ: രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് .നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ. ) നിവേദനം നൽകി. കർണാടക സർക്കാർ മുത്തങ്ങ മൈസൂർ റൂട്ടിലും ബാവലി റൂട്ടിലും ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം പ്രദേശത്തെ ജനങ്ങളെയും, വിദ്യാർത്ഥികളെയും, തൊഴിലാളികളെയും പ്രത്യേകിച്ച് കർണാടകയിൽ കൃഷിചെയ്തു ജീവിക്കുന്ന പാട്ട കൃഷിക്കാരെയും വളരെയധികം ബുദ്ധിമുട്ടിലാക്കികൊണ്ടിരിക്കുകയാണന്നും വിഷയത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ ഉറപ്പുതരുന്ന മൗലികവകാശങ്ങളുടെ ഈ ലംഘനം വർഷങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യം ഇന്ത്യൻ പാർലിമെന്റിൽ ഉന്നയിക്കുന്നതിനായി വന്യജീവി സങ്കേതത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത ബദൽ നിർദേശങ്ങൾ അടങ്ങിയ നിവേദനമാണ് വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയത്. എൻ.എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ്, രക്ഷാധികാരി വി. എൽ അജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പി ജോസ്, ഇ വി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. രാത്രിയാത്ര നിരോധനം നീക്കുന്നതിനായി ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നതുവരെ ഇക്കാര്യത്തിൽ എൻ.എഫ്.പി.ഒ. യുടെ ഇടപെടൽ തുടർന്നുകൊണ്ടിരിക്കുമെന്നും ചെയർമാൻ എം.പി യെ അറിയിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....