“ഭിന്നശേഷി സാങ്കേതികത്വം” നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം – കെ.എച്ച്.എസ്.ടി.യു

കൽപ്പറ്റ: ഭിന്നശേഷി സാങ്കേതികത്വത്തിൻ്റെ പേര് പറഞ്ഞ് നിരവധി അധ്യാപകരുടെ നിയമനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി സാങ്കേതികത്വത്തെ സംബന്ധിച്ച് സർക്കാരിന് പോലും കൃത്യമായ ധാരണയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് സീറ്റ് മാറ്റി വെച്ച ഇടങ്ങളിൽ പോലും മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകില്ല എന്ന നിലപാട് പ്രയാസകരമാണ്. ഹയർ സെക്കണ്ടറി അധ്യാപക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. അർഹമായ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യം തടയുന്ന സർക്കാർ നടപടി വഞ്ചനാപരമാണ്. മാനവിക വിഷയങ്ങളിൽ അധിക ബാച്ചുകൾ വയനാട്ടിൽ അനുവദിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 10,11 തിയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. കെ.എച്ച്.എസ്.ടി.യു പ്രിൻസിപ്പൾ ഫോറം സംസ്ഥാന പ്രസിഡൻ്റ് പി.എ ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.നാസർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് ഗസാലി സ്വാഗതവും സഫുവാൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.നാസർ (പ്രസിഡൻ്റ്), സഫുവാൻ വെള്ളമുണ്ട (ജന. സെക്രട്ടറി), മൻസൂർ സി, ടി (ട്രഷറർ) സുബൈദ എ കെ, ഫൈസൽ കെ, റഈസ് എ (വൈസ് പ്രസിഡൻ്റുമാർ) ശിഹാബ് ഗസ്സാലി, അജ്മൽ സാദിഖ്, ഇസ്മാഈൽ തോട്ടോളി (ജോ. സെക്രട്ടറിമാർ).

Leave a Reply

Your email address will not be published. Required fields are marked *

Previous post വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി മനോരമ ആദരിച്ചു
Next post വയനാട്ടിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ് രണ്ട് പോലീസുകാർക്ക് പരിക്ക്.
Close

Thank you for visiting Malayalanad.in