തങ്ങളുടെ സകല പ്രതീക്ഷകൾക്കും മങ്ങലേറ്റ് ഇരുളടഞ്ഞ മുറികളിൽ കഴിയുന്നവർക്ക് ആശ്വാസമായി, അവർക്ക് പുതുജന്മത്തിന്റെ വഴികളിൽ വെളിച്ചം വിതറുന്ന ഒരു ചികിത്സാ വിഭാഗം. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് തങ്ങളുടെ രോഗികൾക്ക് ആശ്വാസമേകാനും പൊതുജനത്തെ ഉദ്ബോധിപ്പിക്കുവാനും പുതുവഴികൾ തേടിയത്. അപകടങ്ങൾ കാരണം പരിക്ക് പറ്റി കിടപ്പിലായവരും പക്ഷാഘാതം വന്ന് തളർന്നവരും തുടങ്ങി ദീർഘ നാളത്തെ കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒറ്റപ്പെടലിന്റെ വ്യാകുലതകൾ പേറുന്നവരായിരിക്കും. ഒരുപക്ഷെ അവർ വീടിന്റെയോ ആശുപത്രി മുറിയുടെയോ നാലു ചുവരുകൾക്കിടയിൽ കിടക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, മേല്പറഞ്ഞ അസുഖബാധിതരായ, തങ്ങളുടെ കീഴിൽ ചികിൽസക്കായി അഡ്മിറ്റ് ചെയ്ത രോഗികൾക്ക് കളിയും ചിരിയും പുറം കാഴ്ചകളും സമ്മാനിച്ചുകൊണ്ട് കാരാപുഴ ഡാമിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗം. ഒപ്പം ആസ്റ്റർ വളന്റിയെഴ്സിന്റെ പൂർണ്ണ പിന്തുണ കൂടിയായപ്പോൾ യാത്രയുടെ മാധുര്യം കൂടി. ഇത്തരം രോഗികളെ വിധി എന്നുപറഞ്ഞ് തളർത്താതെ അവരുടെ ശാരീരിക മാനസീക അവസ്ഥകളെ കൂടി കണക്കിലെടുത്ത് ഇത്തരം പ്രവർത്തികളിൽ അവരെ ഉൾപ്പെടുത്തുന്നത് അവരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകും.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...