പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അബ്ദുൽ ഗഫൂർ കാട്ടിൽ , പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജനുവരി 28 മുതൽ 31 വരെ നാല് ദിവസങ്ങളിലായ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ വച്ചാണ് വയനാട് ജില്ല എഫ് സോൺ കലോത്സവം നടത്തപ്പെടുന്നത്. കോളേജ് സിഇഒ ഫാദർ വർഗീസ് കൊലമാവുടി , യൂണിവേഴ്സിറ്റി ജോയിൻ സെക്രട്ടറി അശ്വിൻനാഥ് കെ.പി , ജോസ് കെ മാത്യു, ജോമറ്റ് കോതവാഴക്കൽ , കോളേജ് ചെയർമാൻ അമൽ റോയ്,യു.യു.സി മാരായ എയ്ഞ്ചൽ മരിയ, മുഹമ്മദ് റിൻഷിദ്, വിദ്യാർത്ഥി സംഘടന ഭാരവാഹികളായ മുഹമ്മദ് റിൻഷാദ് , അസ്ലം ഷേർഖാൻ,മുബാരിഷ് അയ്യർ, അമീൻ തുടങ്ങിയവർ പങ്കെടുത്തു.വയനാട് ജില്ലയിലെ ഇരുപതിൽപരം കോളേജുകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷൻ 24 -ാം തീയതി 12 മണിക്ക് അവസാനിക്കും.ഓഫ് സ്റ്റേജ് ഓൺ സ്റ്റേജ് ഇനങ്ങളിലായി നിരവധി കലാകാരന്മാർ പങ്കെടുക്കും.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...