.
മാനന്തവാടി: ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഒരു വർഷക്കാലം എസ്.വൈ.എസ് നടത്തിയ ക്യാമ്പയിൻ സമാപനത്തെ തുടർന്ന് മാനന്തവാടി സോണിലെ മുഴുവൻ സർക്കിളുകളിലും സോണിലും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാനന്തവാടി ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടന്ന സോൺ യൂത്ത് കൗൻസിൽ കേരള മുസ്ലിം ജമാഅത് വയനാട് ജില്ലാ സെക്രട്ടറി എസ് ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. യുവത്വം സമൂഹത്തിനും കുടുംബത്തിനും മാതൃകയാകണമെന്നും സമൂഹത്തിൽ നടക്കുന്ന ലഹരി അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടണമെന്നും സാന്ത്വന സാമൂഹിക പ്രവർത്തനങ്ങളിൽ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.. എസ്.വൈ.എസ് സോൺ പ്രസിഡണ്ട് മൊയ്തു മിസ്ബാഹിയുടെ അദ്ധ്യക്ഷം വഹിച്ച കൗൺസിലിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഉമർ സഖാഫി ചെതലയം ക്ലാസ് നേതൃത്വം നൽകി, ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി ഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് കാക്കവയൽ, ശമീർ തോ മാട്ടുചാൽ,ഫള്ലുൽ ആബിദ്, ഡോ.മുഹമ്മദ് ഇർഷാദ് ഗഫൂർ അഹ്സനി തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അശ്ക്കർ ചെറ്റപ്പാലം, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റംശാദ് ബുഖാരി, സെക്രട്ടറി ബശീർ കുഴിനിലം, ഡിവിഷൻ പ്രസിഡണ്ട് സിനാൻ സഅദി തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം...
. കൽപ്പറ്റ: വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട്...
പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം...
മാനന്തവാടി : നൃത്ത പ്രതിഭയായി അശ്വതി അനിൽ കുമാറിനെ തിരഞ്ഞെടുത്തു . കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് തല മത്സരത്തിൽ അശ്വതി നൃത്ത മത്സരത്തിൽ കേരളം നടനത്തിലും, കുച്ചിപ്പിടിയിലും,...
സാമൂഹ്യ പ്രവർത്തനമെന്നത് മനുഷ്യൻ്റെ സമഗ്ര വികസനത്തിനായി വ്യക്തികളോ പ്രസ്ഥാനങ്ങളോ നടത്തുന്ന ആത്മസമർപ്പണമാണന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ.ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട്...