കൽപ്പറ്റ: വിവരാവകാശ നിയമം സെക്ഷന്‍ ആറ് പ്രകാരം പൊതുജനങ്ങള്‍ക്ക് എവിടെ നിന്നും എപ്പോഴും ഓണ്‍ലൈന്‍ മുഖേന ലഭിക്കേണ്ട ജില്ലയുടെ അടിസ്ഥാന വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കാന്‍ വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എ അബ്ദുള്‍ ഹക്കീം, ടി.കെ രാമകൃഷ്ണന് എന്നിവര്‍ നിര്‍ദേശം നല്കി. റവന്യൂ, വനം, പട്ടികവര്‍ഗ്ഗം, ജി.എസ്.ടി, ദുരന്തനിവാരണം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാന്‍ കമ്മീഷന് നിര്‍ദേശിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഔദ്യോഗിക സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റിലെ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ആറ് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. വിവരാവകാശ നിയമം 2005 ല്‍ നിലവില്‍ വന്നത് മുതല്‍ പൗരന് നൂറ് ദിവസത്തിനകം എവിടെ നിന്നും വിവരങ്ങള്‍ ആവശ്യാനുസരണം ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കണം എന്നതാണ് വ്യവസ്ഥ. പൊതുജനങ്ങള്‍ക്ക് അറിയേണ്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും അല്ലാത്തവ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കുന്ന ഹര്ജിക്കാരന് മറുപടിയായി നല്‍കുകയും വേണം. ഉദ്യോഗസ്ഥരുടെ ചുമതലകള്‍, ജോലി നിര്‍വഹണം, പൗരാവകാശ രേഖ പുതുക്കാനും കമ്മീഷണര്‍ നിര്‍ദേശം നല്കി. ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും ദുരന്ത പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ പരിശോധന നയപരമാക്കിയതായും കമ്മീഷന്റെ നേതൃത്വത്തില്‍ പുന:പരിശോധന ഉറപ്പാക്കുമെന്നും അറിയിച്ചു. എ.ഡി.എം കെ ദേവകിയുടെ അധ്യക്ഷതയില്‍ ചേബറില്‍ നടന്ന പരിശോധനയില്‍ ദുരന്തനിവാരണം, പരാതി പരിഹാര സെല്‍, ഭൂമിതരം മാറ്റം, എച്ച്, എല്‍, എന്‍, പി സെക്ഷനുകളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ടി. സരിന് കുമാര്‍, ജോയി തോമസ്, കെ. ഗീത, കെ. ബീന, ഷീബ, അനൂപ് കുമാര്‍, ബിജു ഗോപാല്‍, ഉമ്മറലി പറച്ചോടന്‍ എന്നിവര്‍ പങ്കെടുത്തു.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി: വിവരാവകാശ കമ്മീഷന്
മീനങ്ങാടി പോളിടെക്നിക് കോളെജിലെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹര്ജിക്കാരന് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടിക്കും പിഴ ചുമത്താനും വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിം ശുപാര്‍ശ ചെയ്തു. അപേക്ഷകനെ പരിഹസിക്കുന്ന നിലപാടാണ് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ സ്വീകരിച്ചതെന്നും സമയബന്ധിതമായി വിവരം നല്‍കിയില്ല, തെറ്റായ വിവരങ്ങളാണ് അപേക്ഷകന് കൈമാറിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെക്ഷന്‍ 20(1),(2) പ്രകാരം ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാത്ത പരാതിയില്‍ കോ-ഓപ്പറേറ്റിവ് രജിസ്ട്രാര്‍ നേരിട്ട് സംഘങ്ങള്‍ സന്ദര്‍ശിച്ച് രേഖകള്‍ വാങ്ങി അപേക്ഷകന് വിവരം ലഭ്യമാക്കാന്‍ സിറ്റിങ്ങില്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി. 45 ദിവസം വൈകി വിവരം നല്കിയ ഗ്രാമപഞ്ചായത്തിനെതിരെയും പിഴ ചുമത്താന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനധികൃതമായി റോഡ് കൈയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ബന്ധപ്പെട്ട വിവരങ്ങളില്‍ കൃത്യത വരുത്തി പരിശോധന നടത്തി തൊട്ടടുത്ത ദിവസം തന്നെ അപേക്ഷകന് വിവരങ്ങള്‍ നല്കാന് കമ്മീഷന് ഉത്തരവിട്ടു.
വിവരാവകാശ കമ്മീഷന് സിറ്റിങ്: 32 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എ അബ്ദുള്‍ ഹക്കിം, ടി. കെ. രാമകൃഷ്ണന് എന്നിവരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് സെക്ഷനുകളിലായി നടന്ന അദാലത്തില്‍ 34 പരാതികളാണ് പരിഗണിച്ചത്. രാവിലെ 10.30 മുതല്‍ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലും ഉച്ചക്ക് 2.30 ന് കമ്മീഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കിമിന്റെ അധ്യക്ഷതയിലുമാണ് സിറ്റിങ് നടന്നത്. രാവിലെത്തെ സിറ്റിങ്ങില്‍ 14 കേസുകളാണ് പരിഗണിച്ചത്. 12 എണ്ണം തീര്‍പ്പാക്കി. ഉച്ചക്ക് നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 20 കേസുകളും തീര്‍പ്പാക്കി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...