കൽപറ്റ: അഡ്വ ടി സിദ്ദിഖ് എം എൽ എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ് യുവൽ നോഹ് ഹരാരിയുടെ ഹോമോ സാപ്പിയൻസ് മുതൽ ഹ്യൂമൻ ഇന്റിലിജൻസിനെ വെല്ലുവിളിയാകുന്ന ആർട്ടിഫിഷ്യൽ ഇൻലിജെൻസിൻ്റെ കാലഘട്ടം വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ ആവശ്യമായ പദ്ധതികൾ സ്പാർക്കിനു കീഴിൽ നടപ്പിലാക്കി വരുന്നുവെന്ന് എംഎൽഎ പറഞ്ഞു.
വിദ്യാർഥികളും , വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും പങ്കെടുത്ത ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ ഐസക് ,െസഫർ ഫ്യൂച്ചർ അക്കാദമി സി ഇഒ പി സുരേഷ് കുമാർ, ട്രിപ്പിൾ ഐ ഫാക്കലറ്റി സി എ അരവിന്ദ് എന്നിവർ സംസാരിച്ചു. വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റഴ്സ് സി ഇ ഒ അഖിൽ കുര്യൻ പദ്ധതി വിശദീകരണം നടത്തി.
ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ, ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് എച്ച് ആർ ഷാർജറ്റ് , പ്രൊജക്ട് കോർഡിനേറ്റർ അപർണ്ണ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
. കൽപ്പറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗ്ഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമുദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള...
ബത്തേരി: .ഡി.സി.സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക , പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും...
ബത്തേരി: അമരക്കുനിയിൽ കടുവക്കായി ഒരു കൂട് കൂടി സ്ഥാപിച്ചു. അമരക്കുനി ഭാഗത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ...
കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ 'ജനരത്ന' പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള...