മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി

തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി .ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, നൊവേനയും സെമിത്തേരി സന്ദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് കണിയാരം കത്തീഡ്രൽ വികാരി .ഫാദർ സോണി വാഴക്കാട്ട് കാര്‍മികനായി. നാളെ ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും ഫാ. ജെയ്സൺ കാഞ്ഞിരംപാറയിലും, തുടർന്ന് ലൂർദ് നഗറിലേക്ക് തിരുനാൾ പ്രദക്ഷിണവും സന്ദേശവും .ഫാ. ജോർജ് നെല്ലിവേലിലും നൽകും. 12ന് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടു കുർബാനയും സന്ദേശവും മംഗലാപുരം സെൻറ് അൽഫോൻസ ഫൊറോന ചർച്ച് വികാരി ഫാ. അഗസ്റ്റിൻ പൊട്ടംകുളങ്ങരയും നൽകും. തുടർന്ന് വിയാനി നഗറിലേക്ക് പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശിർവാദം ദേവാലയത്തിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാകേരി സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
Next post ഐ.എസ്.ഡി.സിയും അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസും ധാരണാപത്രം ഒപ്പുവെച്ചു.
Close

Thank you for visiting Malayalanad.in