വാകേരി: വാകേരി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജനുവരി 19 വരെ നടക്കുന്ന തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി ഫാ. ജെയ്സ് പൂതക്കുഴി തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് കുര്‍ബാനയും വചനസന്ദേസവും, നൊവേനയും, തിരുശേഷിപ്പ് വണക്കവും നടന്നു. ജനുവരി 18ന് ശനിയാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് കബനിഗിരി സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജോണി കല്ലുപുര കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് ആറരക്ക് തിരുനാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് രാത്രി എട്ടരയോടെ ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളി അസി.വികാരിയായ ഫാ. കിരണ്‍ തൊണ്ടിപ്പറമ്പില്‍ കുര്‍ബാനയുടെ ആശിര്‍വാദം നിര്‍വഹിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ പ്രകടനങ്ങളും നേര്‍ച്ച ഭക്ഷണ വിതരണവും നടക്കും. ജനുവരി 19ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. ദ്വാരക പാസ്റ്ററല്‍ സെന്റര്ഡയറക്ടര് ഫാ. ജോസഫ് പരുവുമ്മേല്‍ വചനസന്ദേശം നല്‍കും. 11.45ന് ദിവ്യകാരുണ്യപ്രദക്ഷിണവും തുടര്‍ന്ന് പുതുശേരിക്കടവ് ക്രിസ്തുരാജാ ദേവാലയ വികാരി ഫാ. പോള്‍ എടയക്കൊണ്ടാട്ട് കുര്‍ബാനയുടെ ആശിര്‍വാദവും നല്‍കും. തുടര്‍ന്ന് നടക്കുന്ന നേര്ച്ചഭക്ഷണവിതരണത്തിന് ശേഷം തിരുനാളിന് കൊടിയിറങ്ങും.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...