കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ് റണ്ണേഴ്സ്, ചോറ്റാനിക്കര റണ്ണേഴ്സ്, കൊച്ചിൻ ഷിപ്പിയാർഡ്, ഫോർട്ട് കൊച്ചി, പെരിയാർ, പനമ്പള്ളി നഗർ റണ്ണേഴ്സ്, ക്യൂ.ആർ, കാലിക്കറ്റ് റോയൽ റണ്ണേഴ്സ്, തൃപ്പൂണിത്തറ റോയൽ റണ്ണേഴ്സ്, സോൾസ് ഓഫ് കൊച്ചിൻ, സോൾസ് ഓഫ് കൊല്ലം, സ്റ്റേഡിയം റണ്ണേഴ്സ്, വൈപ്പിൻ റണ്ണേഴ്സ് എന്നീ ക്ലബുകളാണ് പങ്കെടുത്തത്. രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച റൺ ഫോർഷോർ റോഡ്- ലക്ഷ്മി ഹോസ്പിറ്റൽ റോഡ്- സുഭാഷ് പാർക്ക് – മറൈൻ ഡ്രൈവ് – ഹൈക്കോടതി – പ്രസ്റ്റീജ് ജംഗ്ഷൻ വഴി ക്യൂൻസ് വാക്ക് വെയിൽ എത്തി തിരികെ സ്റ്റാർട്ടിങ് പോയിൻ്റായ രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. സർക്കുലർ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി ഒമ്പതിന് മറൈൻ ഡ്രൈവിൽ മാരത്തോൺ സംഘടിപ്പിക്കുന്നത്. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണിൻ്റെ മുഖ്യ ആകർഷണം രാജ്യത്തെ എലൈറ്റ് അത് ലറ്റുകൾ പങ്കെടുക്കുന്നുവെന്നതാണ്. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു....
പുല്പള്ളി: ക്രിസ്മസ് സ്നേഹത്തിന്റെയും- സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ് : മാർ അലക്സ് താരാമംഗലം ക്രിസ്തുമസ് കേവലമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും പുത്തന്‍ ചക്രവാളം മാനവ കുലത്തിന് തുറന്ന്...
മാനന്തവാടി: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ...
നടവയൽ: കെ.ജെ.ബേബിയെക്കുറിച്ചുള്ള ഓർമ്മ പുസ്തകമായ കാടകത്തിൻ്റെ പ്രകാശനവും കെ.ജെ.ബേബി അനുസ്മരണവും നടവയൽ ഗ്രന്ഥശാലയിൽ നടന്നു. പുസ്തക പ്രകാശനം പ്രശസ്ത പത്രപ്രവർത്തകനും ഡബ്ല്യു.എൽ.എഫ്. ഡയറക്ടറുമായ ഡോ.വിനോദ് കെ.ജോസ് നിർവ്വഹിച്ചു....
വിജയരാഘവന്റെ പ്രസ്താനവക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധയോഗവും പ്രകടനവും നടത്തി കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്ലിം വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സി പി എം പോളിറ്റ് ബ്യുറോ അംഗം...