വൈത്തിരി :- കുട്ടികളുടെ ശാസ്ത്രബോധം വളർത്താൻ അവരുടെ പ്രിയപ്പെട്ട ശാസ്ത്രമാസിക യുറീക്കഎല്ലാ ക്ലാസുകളിലും എത്തിച്ച് മാതൃകയാകുകയാണ് സുഗന്ധഗിരി ഗവ: യു.പി സ്കൂളിലെഅദ്ധ്യാപകർ. ജില്ലാ സ്കൂൾ കലോത്സവത്തിലും ഇതര പഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധം വളർത്താനും, പഠനം രസകരമാക്കാനും ഉള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഹെഡ് മാസ്റ്റർ ടി.കെ അബ്ബാസിൻ്റെ നേതൃത്വത്തിൽ സ്കൂൾ ജീവനക്കാർ വാർഷിക വരിസംഖ്യ നൽകി കൊണ്ട് എല്ലാ ക്ലാസുകളിലും യുറീക്ക എത്തിക്കാൻ തീരുമാനിച്ചത് വിതരണോത്ഘാടനം ക്ലാസ് പ്രതിനിധികൾക്ക് മാസിക നൽകികൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്’ജില്ലാ സെക്രട്ടറി പി.അനിൽ കുമാർ നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് സി.കെ റിനീഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ് മാസ്റ്റർ ടി.കെ അബ്ബാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഹിൽ ദേവ് നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...