കൽപ്പറ്റയിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോയിൽ ജനതിരക്കേറി.

കൽപ്പറ്റയിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോയിൽ ജനതിരക്കേറി
. ഞായറാഴ്ച മാത്രം മഴ ചെറുതായൊന്ന് കുറഞ്ഞതോടെ ആയിരങ്ങളാണ് പുഷ്‌പോത്സവം ആസ്വദിക്കാനെത്തിയത് .
കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ അമ്പതിനായിരം ചതുരശ്ര അടിയിൽ ഒരു ലക്ഷത്തോളം ചെടികളാണ് ഒരുക്കിയിട്ടുള്ളത്. ഒരാഴ്ചയോളം തടസ്സമായി നിന്ന മഴ ഞായറാഴ്ച മാത്രം ചെറുതായൊന്ന് ശമിച്ചതോടെ വർണ്ണ മനോഹര കാഴ്ചകൾ കാണാനും ആസ്വദിക്കാനും പുഷ്പോത്സവ നഗരിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു.

സ്വദേശി ഇനത്തിൽപ്പെട്ടതും വിദേശ ഇനത്തിലുള്ളതുമായ നൂറ് കണക്കിന് പുഷ്പ ഫല സസ്യങ്ങളാണ് പ്രദർശനത്തിനുള്ളത്. കൺസ്യൂമർ സ്റ്റാൾ, അമ്യൂസ്മെൻ്റ് പാർക്ക്, മരണക്കിണർ തുടങ്ങിയവയും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ദിവസേന പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടക്കൈ ചൂരൽമല ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ  രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധം
Next post ക്യാൻസർ ഗവേഷണത്തിന്  ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.
Close

Thank you for visiting Malayalanad.in