കേരള വ്യവസായികപരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഐ.ടി.ഐ.കളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗദ്യോഗാർത്ഥികൾക്കുള്ള ജില്ലാതല തൊഴിൽ മേള വെളളിയാഴ്ച കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിൽ നടക്കും. സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ നടത്തുന്ന തൊഴിൽ മേളയിൽ മുപ്പതിലധികം തൊഴിൽ ദായക സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കേരള സർക്കാരിന്റെ നോളഡ്ജ് ഇക്കോണമി മിഷൻ തയ്യാറാക്കിയ ഡിജിറ്റൽ വർക്ക് സ്പേസ് മാനേജ്മെന്റ് സിസ്റ്റം എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജോബ് ഫെയറിന്റെ ഉദ്‌ഘാടനം ആറാം തിയതി രാവിലെ 10.30- ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ.ടി.സിദ്ദീഖ് നിർവ്വഹിക്കും. സംഘാടക സമിതി ജനറൽ കൺവീനർ, എ.എ, അജിത് സംഘാടക സമിതി ചെയർ പേഴ്സൺ കെ.കെ. വത്സല, ബിനു ആന്റണി, ജീവൻ ജോൺസ്, പി.പി. ജ്യോതിഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...