.
കൽപ്പറ്റ:വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്.
പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് നടക്കുന്നത്. . വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഒരു മാസമാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ കലാ പരിപാടികളും ഉണ്ടാകും.
മാരുതി മരണക്കിണർ സർക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടിൽ,ആകാശത്തോണി, സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ബ്രേക്ക് ഡാൻസ്ഡ്രാഗൺ ട്രെയിൻ, ഉല്ലസിക്കാൻ കിഡ്സ് പാർക്ക് , എന്നിവയോടൊപ്പം പുഷ്പോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
വയനാട് പുഷ്പോത്സവത്തിൽ ഒരു മാസത്തിനുള്ളിൽ ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്. ഒന്നര ലക്ഷം സൗജന്യ പാസുകൾ ഇതിനോടകം സ്കൂളുകളിൽ വിതരണം ചെയ്തുകഴിഞതായി സംഘാടകർ പറഞ്ഞു. വെള്ളാർ മല സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സംഘാടകരുടെ ചിലവിൽ പുഷ്പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
വയനാട് പുഷ്പോത്സവം സ്റ്റാളുകളുടെ ഉദ്ഘാടനം ടി.സിദീഖ് എം.എൽ.എ. നിർവ്വഹിച്ചു. ഫ്ളവർ ഷോ ഉദ്ഘാടനവും ആദ്യ ടിക്കറ്റ് വിൽപ്പനയും കൽപ്പറ്റ നഗര സഭ ചെയർ പേഴ്സൺ അഡ്വ.ടി. ജെ. ഐസക് നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, സംഘാടക സമിതി ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...