‘ .
കൽപ്പറ്റ: രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ദുരന്തമായ മുണ്ടക്കെ – ചൂരൽമല ഉരുൾ ദുരന്തത്തിലെ ഇരകൾകളോട് നീതി പുലർത്തണമെന്നു വെൽഫെയർ പാർട്ടി. മുണ്ടക്കൈ ഉരുൾ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിപിക്കുക, ഇരകളുടെ പുനരിധിവാസം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര സർക്കാറിൻ്റെ നിലവിലെ നിലപാടിനെതിരെ കൽപ്പറ്റ ഹെഡ് പോസ്റ്റാഫിസിലേക്ക് ഫെൽഫെയർ പാർട്ടി മാർച്ച് ചെയ്തു. കൽപറ്റ പുതിയ ബസ്സ്റ്റാൻ്റിൽ നിന്നു ആരംഭിച്ച മാർച്ച് മുണ്ടേരി ജംഗ്ഷനിൽ നിന്ന് തിരിച്ച് പോസ്റ്റ് ഓഫിസിനു മുന്നിലാണു മാർച്ച് അവസാനിച്ചത് . ദുരന്തബാധിതർ കടുത്ത ആശങ്കയിലാണ് 4 മാസമായിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ടൗൺ ഷിപ്പിനായി കണ്ടെത്തിയ ഭൂമി കോടതിയിൽ ചോദ്യം ചെയ്തിരിക്കയാണു. ആയുഷ്കാലമത്രയും സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളും ഉടയോരും നഷ്ടപെട്ടു. ഇവർ എന്തു ചെയ്യണമെന്നറിയാതെ അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുകയാണ്. കേന്ദ്ര സർക്കാർ കേരളത്തോടുള്ള പ്രതികാര മനോഭാവം അവസാനിപിക്കണം. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പ്രതിപക്ഷ സംസ്ഥാനങ്ങളോട് കാണിക്കുന്ന സാമ്പത്തിക നയം തിരുത്തണം.
ദുരന്തത്തിനിരയായവരോടുള്ള കേരള സർക്കാരിൻ്റെ മെല്ലെപ്പോക്ക് നയം അവസാനിപിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപെട്ടു. മാർച്ച് ജില്ലാ പ്രസിഡൻ്റ് വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പി.എച്ച് സംസാരിച്ചു. ടി ഖാലിദ് സ്വാഗതവും ഇബ്രാഹിം അമ്പലവയൽ നന്ദിയും പറഞ്ഞു. എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് പി ഷാനവാസ് , സക്കീർ മീനങ്ങാടി,സാദിക് ബത്തേരി, മാജിദ.പി, ഷമീമ നാസർ, മുബീന പുൽപ്പള്ളി, പി. അബദുറഹ്മാൻ, എൻ.ഹംസ , വി. വി കുഞ്ഞുമുഹമ്മദ്, മുഹമ്മദ് കലവറ എന്നിവർ നേതൃത്വം നൽകി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...