.
താമരശ്ശേരി :
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി താമരശേരി രൂപത ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയൽ പിതാവിനെ സന്ദർശിച്ച് ചർച്ച നടത്തി. കാലത്ത് 8.30 ന് രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ഇ എസ് എ വിഷയത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കൊണ്ട് സീറോ മലബാർ സഭാ വക്താവ് ഡോ .ചാക്കോ കാളാംപറമ്പിൽ പ്രകാശ് ജാവദേക്കർക്ക് നിവേദനം നൽകി. വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം നൽകിയിട്ടും സംസ്ഥാന സർക്കാർ ഭേദഗതി നിർദ്ദേശങ്ങൾ നൽകാതെ അവഗണിക്കുകയാണെന്ന് ജാവദേക്കർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നും അറിയിച്ചു.
മുനമ്പത്ത് വഖഫ് നിയമത്തിൻ്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ , ഇ എസ് എ , ഇ എഫ് എൽ വിഷയങ്ങളിൽ കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇടപെടുന്നതിൽ കാലതാമസം വരുത്തിയ സംസ്ഥാന സർക്കാരിൻ്റെ സമീപനം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ: വി കെ സജീവൻ സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തര മേഖല സെക്രട്ടറി എൻ പി രാമദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ, മണ്ഡലം പ്രസിഡൻറ് ഷാൻ കരിഞ്ചോല , വത്സൻ മേടോത്ത് എന്നിവർ സംബന്ധിച്ചു.
കോടഞ്ചേരി ഫെറോന ചർച്ച് വികാരി ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ, കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ റോയി തേക്കും കാട്ടിൽ , തോട്ടുമുക്കം സെൻ്റ്തോമസ് ഫെറോന ചർച്ച് വികാരി ഫാദർ ബെന്നി കാരക്കാട് എന്നിവരെയും സന്ദർശിച്ചു.
വിവിധ സ്ഥലങ്ങളിലെ സന്ദർശനത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ജോസ് വാലുമണ്ണിൽ, സെബാസ്റ്റ്യൻ തോപ്പിൽ ,അഖിൽ പി എസ്, രാജൻ കൗസ്തുഭം ,സവിൻ കുമാർ, ടി.എ.നാരായണൻ, രാജേഷ് പി. ആർ എന്നിവരും സംബന്ധിച്ചു.
ബിജെപിയിൽ പുതുതായി ചേർന്ന കൂടത്തായി സ്വദേശ ജോസ് തുരുത്തി മറ്റത്തിനും കുടുംബത്തിനും പ്രകാശ് ജാവദേക്കർ വീട്ടിലെത്തി ഓൺലൈൻ അംഗത്വം നൽകി . ഇരുവരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...