വാളാട് (മാനന്തവാടി): വയനാടിൻ്റെ തനതുൽപന്നങ്ങളും വിളകളും വിപണിയിലെത്തിക്കാൻ ആകർഷകമായ പദ്ധതികൾ വേണമെന്ന് വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ ഭക്ഷ്യ സംസ്കരണ പദ്ധതികൾ ഉണ്ടാകണം. കാർഷിക വിളകൾ വിപണിയിൽ എത്തിക്കാൻ ആകർഷകമായ മാർക്കറ്റിങ് പദ്ധതികൾ ഉണ്ടാകണം. നാട്ടിലെ കർഷകർക്ക് പരമാവധി പിന്തുണ ലഭിക്കണം. കായികതാരങ്ങളെ വളർത്തിയെടുക്കാൻ മികച്ച സൗകര്യങ്ങളൊരുക്കണം. വയനാട്ടിൽ മികച്ച ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കുടിവെള്ള സംവിധാനങ്ങളും വേണം. 2016 മുതൽ ഇവിടുത്തെ പ്രാഥമിക ആരോഗ്യം കേന്ദ്രം നവീകരിക്കുന്നതിന് വേണ്ടി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പിലായില്ല. വാളാട്- പെരിയാട് റോഡ് തകർന്നു. നെടുമ്പയൽ റോഡും തകർന്നു. ആദിവാസി വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരുപാട് പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അതിന്റെ ഫണ്ട് വെട്ടിക്കുറച്ചത് മൂലം തൊഴിൽ ദിനങ്ങൾ കുറഞ്ഞു. ആദിവാസി മേഖലകളിൽ രാഹുൽഗാന്ധി മൊബൈൽ വാനുകൾ തുടങ്ങിയിരുന്നു. അത്തരത്തിലുള്ള ധാരാളം പദ്ധതികൾ നടപ്പിലാക്കണം. വന്യജീവി- മനുഷ്യ സംഘർഷങ്ങൾ മൂലം മനുഷ്യന് ജീവഹാനി സംഭവിക്കുകയും വിളകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അത് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്. പകലന്തിയോളം കഷ്ടപ്പെട്ട് കൃഷി ചെയ്യുന്ന വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോഴുള്ള വേദന തനിക്ക് മനസിലാകും. നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും കർഷകർക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല. പണിയ പോലെയുള്ള സമുദായങ്ങൾക്ക് കൂടുതൽ കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ, ബോർഡിങ് സ്കൂൾ, ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ജോലിയെടുത്തിട്ടും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ പത്ത് വർഷകാലത്ത് രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ ദുർബലപ്പെടുത്തിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...