വയനാടിന്റെ വികസന സങ്കല്പങ്ങൾ യാഥാർത്ഥ്യമാകാൻ എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ വിജയം ഉറപ്പാക്കുവാൻ വയനാടൻ ജനത തയ്യാറാകണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം പൊതുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചൂരൽമല പ്രദേശത്തെ പ്രകൃതിദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല ഒരു ഡി പി ആർ തയ്യാറാക്കി കേന്ദ്ര ഗവൺമെൻറ് മുൻപാകെ സമർപ്പിക്കുവാൻ പോലും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഒരു പ്രൊജക്റ്റ് കേന്ദ്ര ഗവൺമെന്റിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ട് എങ്കിൽ അത് വയനാടൻ ജനതയെ ബോധ്യപ്പെടുത്തുവാൻ പിണറായി വിജയൻ തയ്യാറാകണം ഇതൊന്നും ചെയ്യാതെയാണ് കേന്ദ്രം സഹായിച്ചില്ല എന്ന് ഇടതുപക്ഷവും വലതുപക്ഷവും കള്ള പ്രചരണം നടത്തുന്നത് രാത്രി യാത്രാ നിരോധനത്തിന് പരിഹാരം ചുരം ബദൽ റോഡ് ഇതിനൊക്കെയുള്ള പരിഹാരം കാണും എന്നാണ് രാഹുൽ ഗാന്ധിയും വയനാടൻ ജനതയ്ക്ക് ഉറപ്പുനൽകിയത് ഇതുതന്നെയാണ് പ്രിയങ്ക ഗാന്ധിയും ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് പതിറ്റാണ്ടുകൾ നമ്മുടെ കിരാതഭരണം നടത്തിയ കുടുംബാധിപത്യം വയനാടൻ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമം വയനാട് തിരിച്ചറിയുമെന്നും വയനാട്ടിലെ ജനങ്ങൾ ബിജെപിക്കൊപ്പം ആണ് എൻഡിഎയ്ക്കൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു കണ്ണൻ കണിയാരും അധ്യക്ഷത വഹിച്ചു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബു ബിജെപി മേഖലാ പ്രസിഡണ്ട് ടി പി ജയചന്ദ്രൻ മാസ്റ്റർ കെ സദാനന്ദൻ മോഹൻദാസ് ഈ മാധവൻ പുനത്തിൽ രാജൻ കെ ജയചന്ദ്രൻ പ്രജീഷ് കെ എം ഗിരീഷ് കാട്ടിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...