കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത കുടുംബങ്ങളില്നിന്നുള്ളതില് 20 വിദ്യാര്‍ഥികള്‍ക്ക് ബാറ്ററി ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സൗജന്യമായി ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് നല്കുന്നു. വെള്ളാര്‍മല ഹൈസ്കൂളിലെ 13 ഉം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴും വിദ്യര്‍ഥികള്‍ക്കാണ് യൂണിറ്റ് നല്‍കുന്നതെന്ന് അസോസിയേഷന് ഭാരവാഹികൾ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ സ്കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചവര്‍ക്കാണ് യൂണിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മൂപ്പൈനാട് സെന്റ് ജോസഫ്സ് സ്കൂള്‍ ഹാളില്‍ നടത്തും. ഓഫീസ്, ലാബ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വെള്ളാര്‍മല സ്കൂളിന് പവര്‍ ബാക്കപ്പ് സിസ്റ്റം നല്‍കും. അസോസിയേഷന് അംഗമായ ജാഫര്‍ അലിയുടെ മകന്റെ പഠനച്ചെലവിനുള്ള സഹായവിതരണവും അന്നു നടത്തും. ഒന്നിന് 33,000 രൂപ വിലവരുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റെന്ന് ഇവർ പറഞ്ഞു.വയനാട് ജില്ലാ രക്ഷാധികാരി ജോണ്‍ മാതാ, പ്രസിഡന്റ് റോബി ചാക്കോ, വൈസ് പ്രസിഡന്റ് ഗിരീഷ് ബാബു, ട്രഷറര്‍ ഒ.വി. രാജേഷ്, കല്‍പ്പറ്റ മേഖലാ പ്രസിഡന്റ് മനു എടപ്പെട്ടി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...