നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം:  പ്രിയങ്കാഗാന്ധി വയനാട് ഇതേവരെ  കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം നേടും: രാജ്മോഹൻ ഉണ്ണിത്താൻ എംപി 

മുട്ടിൽ: വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്ജ്വലവിജയം നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.മുട്ടിൽ പഞ്ചായത്തിലെ കാക്കവയൽ പ്രദേശത്ത് വീടുകൾ കയറി ക്യാമ്പയിൻ നടത്തി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഹൗസ് ക്യാമ്പയിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടൻ ജനത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനയിൽ മനം മടുത്തു നിൽക്കുകയാണ്. ഇരുസർക്കാറുകൾക്കും നേതൃത്വം നൽകുന്ന പാർട്ടികൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. ആരെ കൂട്ടുപിടിച്ചും യുഡിഎഫിനെ തോൽപ്പിക്കണമെന്നാണ് ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത്തരം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള അമർഷം പ്രതിഫലിക്കും എന്നുള്ളതുമാണ് വീടുകൾ കയറുമ്പോൾ തങ്ങൾക്ക് കിട്ടുന്ന പ്രതികരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ,യുഡിഎഫ് ജില്ലാ കൺവീനർ പിടി ഗോപാലക്കുറുപ്പ്,ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ പി പി ആലി,നീലിക്കണ്ടി സലാം,ബിനു തോമസ്,ബി സുരേഷ് ബാബു,ജോയ് തൊട്ടിത്തറ, എം ഒ ദേവസ്യ,ശ്രീദേവി ബാബു,കല്ലിങ്ങൽ മുഹമ്മദ് കുട്ടി,സന്തോഷ് കുമാർ, പി പി ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുന്നത് ആർ.എസ്.എസിനെ ഭയന്ന്: വി.ഡി സതീശൻ: എ.ഡി.എമ്മിനെതിരായ വ്യാജ രേഖകൾ ഉണ്ടാക്കിയത് എ.കെ.ജി സെൻ്ററിൽ നിന്ന്
Next post ചുണ്ടേൽ ആർ.സി. ആർ സി എച്ച്.എസ്.എസ് മെഡിക്കൽ ക്യാമ്പ് നടത്തി
Close

Thank you for visiting Malayalanad.in