കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2023 മുതൽ 31.08.2024 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട് സ്പ്രിംഗിൽ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താൻ പോയ പോലീസ് സംഘത്തിന് നേരെ ചൈനീസ് സൈന്യം നടത്തിയ അക്രമണത്തിനിടെ ചെറുത്തു നിന്ന പത്ത് പൊലീസുകാർക്ക് ജീവൻ ത്യജിക്കേണ്ടി വന്നു. ഇവരുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.
ജില്ലാ പോലീസ് അഡീഷണൽ എസ്.പി ടി.എൻ. സജീവ്, ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു,(സ്‌പെഷ്യൽ ബ്രാഞ്ച്), ദിലീപ്കുമാർ ദാസ്(ഡി സി.ആർ. ബി), എം.കെ. ഭരതൻ(നാർകോടിക് സെൽ), എം.കെ.സുരേഷ്‌കുമാർ(ക്രൈം ബ്രാഞ്ച്), അബ്ദുൽ കരീം(എസ്.എം.എസ്), പി ബിജുരാജ് കൽപറ്റ (സബ് ഡിവിഷൻ), കെ.കെ അബ്ദുൾ ഷരീഫ് (ബത്തേരി സബ് ഡിവിഷൻ ),വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും ഇൻസ്‌പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ പോലീസ് സ്‌മൃതി ദിനം, ഏകതാ ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ഒക്ടോബർ 22ന് എസ് പി സി കേഡറ്റുകൾക്കായി ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം, 23 ന് കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന,25ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻ ശ്രീ.വസന്തകുമാറിന്റെ വസതിയിൽ സന്ദർശനം, 26 ന് വീരമൃത്യുവരിച്ച ധീര ജവാൻ ശ്രീ. ഷിബുവിന്റെ വസതിയിൽ സന്ദർശനം, 28 ന് ലക്കിടി എൽ പി സ്കൂളിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന തുടങ്ങിയ പരിപാടികൾ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....