കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു
കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നും, എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ ഒരു സാഹചര്യവും വയനാട്ടില്‍ നിലനില്‍ക്കുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം പി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ സംബന്ധിച്ച് എതിരാളികള്‍ ദുര്‍ബലരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണെന്നും അത് നിസാരവത്ക്കരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയമായാലും, കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാലും യു ഡി എഫിന് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ കെ സുരേന്ദ്രന് രാഹുല്‍ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് പറഞ്ഞു വന്നിട്ട് കെട്ടിവെച്ച കാശുപോയിട്ടാണ് ചുരമിറങ്ങിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് മോദി ഇവിടെ വന്ന് ജനങ്ങള്‍ക്ക് കുറെ വാഗ്ദാനങ്ങള്‍ നല്കി. എന്നാല്‍ ഒരു സഹായവും നല്‍കിയില്ല. വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദുരന്തത്തെ മറന്ന് മുന്നോട്ടുപോകാനാവില്ല. പ്രധാനമന്ത്രി പോകാത്ത സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത ആനുകൂല്യങ്ങള്‍ പോലും ഇവിടെ വന്ന് നേരിട്ടു കണ്ടിട്ടും നല്‍കിയില്ലെന്നും ഉണ്ണിത്താന് പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് അധ്യക്ഷനായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡീന്‍ കുര്യാക്കോസ് എം പി, ഐ സി ബാലകൃഷ്ണന് എം എല്‍ എ, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന് മാസ്റ്റര്‍, അഡ്വ. ടി ജെ ഐസക്ക്, അഡ്വ. എന്‍ കെ വര്‍ഗീസ്, പി പി ആലി, കെ ഇ വിനയന്, വി എ മജീദ്, കെ വി പോക്കര്‍ഹാജി, പി ടി ഗോപാലക്കുറുപ്പ്, എ പ്രഭാകരന് മാസ്റ്റര്‍, ഒ വി അപ്പച്ചന്, എം എ ജോസഫ്, എന്‍ എം വിജയന്, എം ജി ബിജു, ബിനു തോമസ്, പി ശോഭനകുമാരി, മോയിന്‍ കടവന്‍, ജി വിജയമ്മ ടീച്ചര്‍, കമ്മന മോഹനന്, എം വേണുഗോപാല്‍, ചിന്നമ്മ ജോസ്, എടക്കല്‍ മോഹനന്, എന്‍ സി കൃഷ്ണകുമാര്‍, അഡ്വ. പി ഡി സജി, എന്‍ യു ഉലഹന്നാന്, ഡി പി രാജശേഖരന്, എം പി നജീബ് കരണി, ബീന ജോസ്, പി വി ജോര്‍ജ്ജ്, പി വിനോദ്കുമാര്‍, നിസി അഹമ്മദ്, അഡ്വ. ഒ ആര് രഘു, വര്‍ഗ്ഗീസ് മുരിയങ്കാവില്‍, എ എം നിശാന്ത്, ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...