കല്പറ്റ :വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്.അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി. സിദ്ധീഖ് എം. എൽ. എ.യുമായി പ്രൊജക്റ്റ് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് അമ്പലവയൽ ഗ്രീൻ ഹോട്ടലിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് എം. രാജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.ഡി. സാബു പദ്ധതി പ്രവർത്തന രേഖ വിശദീകരിച്ചു.ട്രഷറർ കെ. സന്തോഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി. സി. ലൂക്കോസ്, ടി. വി. ഉണ്ണികൃഷ്ണൻ,സി. കെ. മുഹമ്മദ് മുസ്തഫ, സി. വി. അജയൻ, ശ്രീകല. സി,ബിനു കാവുങ്ങൽ, ശശി കൂവളത്ത്, അബ്രഹാം കുര്യാക്കോസ്, അനിതാ വത്സൻ, ശ്രീജ എസ്. നാഥ്, റെജി. പി. സാം, എൻ. ഡി. ഷിജു, വി. എൻ. ശ്രീകുമാർ, കെ.സുനിൽ എന്നിവർ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...