ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയോടെയാണ് സംഭവം. 500 മില്ലിയുടെ ഒമ്പത് ബോട്ടിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്‌സിപിഒ മാരായ ജയേഷ്, ബിനിൽ രാജ്, രാമു, അജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post യഥാര്‍ത്ഥ പ്രവാചക സ്‌നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്ന് സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല.
Next post വൻ കർഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം
Close

Thank you for visiting Malayalanad.in