കല്‍പ്പറ്റ: യഥാര്‍ത്ഥ പ്രവാചക സ്നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്നും സ്വശരീരത്തേക്കാള്‍ അക്ഷരാര്‍ഥത്തില്‍ പ്രവാചകരെ സ്നേഹിച്ചവരായിരുന്നു മുന്‍ഗാമികളെന്നും ആ പാത പിന്തുടര്ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്നും സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല പറഞ്ഞു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മീലാദ് റാലിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സാഹിത്യകാരന് പി. സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. മൂന്ന് മണിക്ക് നോര്‍ത്ത് കല്‍പ്പറ്റ ജുമാമസ്ജിദില്‍ നടന്ന മൗലിദ് സദസിന് സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്കി. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അശ്റഫ് ഫൈസി പനമരം നന്ദിയും പറഞ്ഞു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളായ കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്, എം. ഹസന് മുസ്ലിയാര്, ഇബ്റാഹിം ഫൈസി വാളാട്, ഇബ്റാഹിം ഫൈസി പേരാല്‍, ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍, പി. അബ്ദുല്ലക്കുട്ടി ദാരിമി, പി. സൈനുല്‍ ആബിദ് ദാരിമി, കെ.എ നാസര്‍ മൗലവി, മുഹ്യുദ്ദീന്‍ കുട്ടി യമാനി, നൗഷീര്‍ വാഫി വെങ്ങപ്പള്ളി, പി. സുബൈര്‍, കെ.സി മുനീര്‍, കെ. മുഹമ്മദ് കുട്ടി ഹസനി, ഹസന് സഖാഫ് തങ്ങള്‍, ഫസീഹ് മാനന്തവാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....