വയനാട്ടിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ പ്രവചിക്കാൻ സാധിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കാൻ വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന് കോർപ്പറേറ്റുകളുടെ സഹായ വാദ്ഗാനം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, വിംസ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ കോളേജ് , റിലയൻസ് ഫൗണ്ടേഷൻ , തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് വിമൻ ചേംബറിന്റെ ഉദ്യമത്തെ പിന്തുണക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇന്ന് വയനാട്ടിലെ മേപ്പാടിയിൽ വിമൻ ചേംബർ സംഘടിപ്പിച്ച റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവിലാണ് ഇവർ ഇക്കാര്യത്തിൽ സന്നദ്ധത വ്യക്തമായിട്ടുള്ളത്.
ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടി യിലെ വിദഗ്ധർ വികസിപ്പിച്ചെടുത്ത ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനമാണ് വയനാട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കൃത്യമായി ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാൻ സാധിക്കുന്ന സാങ്കേതിക സംവിധാനം സ്ഥാപിക്കാൻ വിമൻ ചേമ്പറും ഐ.ഐ.ടി മണ്ഡി യും ധാരണയിൽ എത്തിയിരുന്നു. ചെമ്പ്ര , ലക്കിടി ചുരം കവാടം, കുറുമ്പാലക്കോട്ട, ബാണാസുരമല (പടിഞ്ഞാറെത്തറ,) മണിക്കുന്നുമല , അമ്പുകുത്തിമല ( ഫാന്റം റോക്ക്) അട്ടമല തുടങ്ങിയ അതീവ ദുർബല പ്രദേശങ്ങളിൽ ഏർലി വാണിംഗ് സിസ്റ്റം കോർപ്പറേറ്റുകളുടെ സഹായത്തോടെ ജില്ലാ ഭരണ കൂടവുമായി സഹകരിച്ച് സ്ഥാപിക്കാനാണ് വിമൻ ചേംബർ ഉദ്ദേശിക്കുന്നത്. .ഇക്കാര്യത്തിൽ ജില്ലാ ഭരണ സംവിധാനത്തിന് എല്ലാ പിന്തുണയും വിമൻ ചേംബർ നൽകും.
ആറ് സെഷനുകളിലായി നടന്ന കോൺക്ലേവിൽ വിവിധ സെഷനുകളിൽ പതിഞ്ചോളം വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ആമുഖ പ്രസംഗവും സ്വാഗതവും പറഞ്ഞു. അസിസ്റ്റന്റ് കല്കട്ടർ ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. IIT മണ്ഡിയിലെ ഡോക്ടർ വരുൺ ദത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തി. ടി സിദ്ധീക്ക് എംഎ.എൽ.എ , റിലയൻസ് ഫൗണ്ടേഷൻ ദേശീയ മേധാവി അനിമേഷ് പ്രകാശ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നോർത്ത് കേരള സോണൽ ചെയർമാൻ സന്തോഷ് കാമത്ത് , WIMS ഡി.ജി.എം ഡോകടർ ഷാനവാസ് പള്ളിയാൽ,മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ഗോപകുമാർ കർത്താ, , ആർക്കിടെക്ട് ജി ശങ്കർ , ടൂറിസം കൺസൽട്ടൻറ് സുമേഷ് മംഗലശ്ശേരി ,രാജേഷ് കൃഷ്ണൻ , തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി സിഇഒ, അഡ്വ . വി.പി. എൽദോ ബാർ അസോസിയേഷൻ പ്രെസിഡന്റ്റ് , മലയാളം ന്യൂസ് 24X7 പ്രതിനിധി അനഘ, വൊന്നു IT കമ്പനി മേധാവി ആൽവിൻ കെന്റ് ദുരന്തഭൂമിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ രമേശ്, ബഷീർ, ബെന്നി എന്നിവർ സംസാരിച്ചു.ചേംബർ സെക്രട്ടറി എം.ഡി ശ്യാമള നന്ദി പറഞ്ഞു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....