കൽപ്പറ്റ:യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച പ്രഥമ നോവൽ ‘കൊമ്മ’യുടെ പ്രകാശനം 22/9/2024 (ഞായർ) രാവിലെ 10 മണിക്ക് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടക്കും.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം പ്രകാശനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സത്താർ പുസ്തകം ഏറ്റുവാങ്ങും.അക്ഷരദീപം സാംസ്കാരിക സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.കെ. മുസ്തഫ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അക്ഷരദീപം സംസ്ഥാന സെക്രട്ടറി വിജയൻ പുസ്തക പരിചയം നിർവ്വഹിക്കും..
അക്ഷരദീപം കുടുംബത്തിലെ എഴുത്തുകാരി പ്രന്യയുടെ പ്രഥമനോവൽ “കൊമ്മ” വയനാടൻ മക്കളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. വളരെയധികം അനുഭവ പരിസരങ്ങളിലൂടെ മനസ്സു കൊണ്ട് മനനം ചെയ്ത് ഊതിക്കാച്ചിയെടുത്തപോലെയാണ് നോവലിലെ ഭാഷ. അതുപോലെ ആദിവാസി സമുദായത്തിന്റെ തനതായ സംഭാഷണ ശൈലിയിലാണ് നോവൽ രചിച്ചിരിക്കുന്നത്. പഴശ്ശി രാജയുടെ വിശ്വസ്തരായിരുന്ന വയനാട്ടിലെ ഗോത്ര തറവാടുകളും തറവാടുകളുടെ ആചാരനുഷ്ഠാനങ്ങളും, വയനാട്ടിലേക്ക് വിരുന്നുകാരായെത്തി വീട്ടുകാരായി മാറിയ അധിനിവേശക്കാരുടെയും അരികുവൽക്കരിച്ചുപോയ വരുടെയും കണ്ണീരിന്റെ കഥയാണ് ‘കൊമ്മ’. വയനാടൻ ജനതയുടെ പ്രതീകമാണ് നോവലിലെ കഥാനായകൻ മണിയൻ, പ്രണയിനി രാധ,അവരുടെ ജീവിതപ്രതിസന്ധികളും നഷ്ട സ്വപ്‌നങ്ങളുമാണ് കഥാതന്തു. കഥാന്ത്യത്തിൽ മാമൂലുകളെ തച്ചുടച്ച് അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള ആഹ്വാനം നൽകുന്ന മനോഹരമായ ഒരുവാങ്മയ ചിത്രത്തിലേക്കുവിരൽ ചൂണ്ടുന്നിടത്തു നോവൽ അവസാനിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുള്ള പ്രന്യ നെന്മേനി ഐ.ടി.ഐ അധ്യാപികയാണ്. അക്ഷര ദീപം പബ്ളിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...