കൊമ്മ: യുവസാഹിത്യകാരി പ്രന്യയുടെ പ്രഥമ നോവലിൻ്റെ പ്രകാശനം 22-ന് .

കൽപ്പറ്റ:യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച പ്രഥമ നോവൽ ‘കൊമ്മ’യുടെ പ്രകാശനം 22/9/2024 (ഞായർ) രാവിലെ 10 മണിക്ക് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടക്കും.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം പ്രകാശനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സത്താർ പുസ്തകം ഏറ്റുവാങ്ങും.അക്ഷരദീപം സാംസ്കാരിക സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.കെ. മുസ്തഫ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അക്ഷരദീപം സംസ്ഥാന സെക്രട്ടറി വിജയൻ പുസ്തക പരിചയം നിർവ്വഹിക്കും..
അക്ഷരദീപം കുടുംബത്തിലെ എഴുത്തുകാരി പ്രന്യയുടെ പ്രഥമനോവൽ “കൊമ്മ” വയനാടൻ മക്കളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. വളരെയധികം അനുഭവ പരിസരങ്ങളിലൂടെ മനസ്സു കൊണ്ട് മനനം ചെയ്ത് ഊതിക്കാച്ചിയെടുത്തപോലെയാണ് നോവലിലെ ഭാഷ. അതുപോലെ ആദിവാസി സമുദായത്തിന്റെ തനതായ സംഭാഷണ ശൈലിയിലാണ് നോവൽ രചിച്ചിരിക്കുന്നത്. പഴശ്ശി രാജയുടെ വിശ്വസ്തരായിരുന്ന വയനാട്ടിലെ ഗോത്ര തറവാടുകളും തറവാടുകളുടെ ആചാരനുഷ്ഠാനങ്ങളും, വയനാട്ടിലേക്ക് വിരുന്നുകാരായെത്തി വീട്ടുകാരായി മാറിയ അധിനിവേശക്കാരുടെയും അരികുവൽക്കരിച്ചുപോയ വരുടെയും കണ്ണീരിന്റെ കഥയാണ് ‘കൊമ്മ’. വയനാടൻ ജനതയുടെ പ്രതീകമാണ് നോവലിലെ കഥാനായകൻ മണിയൻ, പ്രണയിനി രാധ,അവരുടെ ജീവിതപ്രതിസന്ധികളും നഷ്ട സ്വപ്‌നങ്ങളുമാണ് കഥാതന്തു. കഥാന്ത്യത്തിൽ മാമൂലുകളെ തച്ചുടച്ച് അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള ആഹ്വാനം നൽകുന്ന മനോഹരമായ ഒരുവാങ്മയ ചിത്രത്തിലേക്കുവിരൽ ചൂണ്ടുന്നിടത്തു നോവൽ അവസാനിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുള്ള പ്രന്യ നെന്മേനി ഐ.ടി.ഐ അധ്യാപികയാണ്. അക്ഷര ദീപം പബ്ളിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്നാം മോദി സർക്കാറിന്റെ നൂറു ദിനങ്ങൾ: രാജ്യം വികസനരംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുന്നു: കെ.സുരേന്ദ്രൻ.
Next post വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
Close

Thank you for visiting Malayalanad.in