കുടിശ്ശികയായ വേതനം ഒരുമിച്ച് നൽകി: മന്ത്രി ശശീന്ദ്രനെ എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു.

എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി മാനന്തവാടി മന്ത്രി എ കെ ശശീന്ദ്രനെ അഭിനന്ദിച്ചു.
മാനന്തവാടി : വനം വകുപ്പ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് അവരുടെ കുടിശ്ശികയായ നാലുമാസത്തെ വേതനം ഒന്നിച്ച് അനുവദിച്ച വനം വന്യജീവ് വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ എൻസിപി ( എസ്) മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ടി പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല എൻസിപി (എസ് ) ആക്ടിംഗ് പ്രസിഡണ്ട് പി പി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കെ വി റെനിൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ബ്ലോക്ക് ഭാരവാഹികളായ കെ സി സ്റ്റീഫൻ ജയൻ വി കെ വിജിത്ത്, റിജേഷ്, ചന്ദ്രൻ, ബാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു
Next post ഹോംസ്റ്റയിൽ ചീട്ടുകളി: 14 പേരെ പിടികൂടി, മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
Close

Thank you for visiting Malayalanad.in