ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

വെള്ളമുണ്ട: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, ആലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗര്‍ രവീന്ദ്രൻ എന്ന ബാലനെ(30)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ മൂന്നിന് രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോഴാണ് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചത്. ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. നിരന്തര മദ്യപാനവും, ശാരീരിക ഉപദ്രവവും, ചീത്തവിളിയും കാരണമാണ് യുവതി ഇയാളിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്നത്. വീണ്ടും ഒന്നിക്കാനുള്ള അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുളള വിദ്വേഷമാണ് അക്രമത്തിന് കാരണം. മുമ്പും പല തവണ രവീന്ദ്രൻ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post “ഉരുളെടുക്കാത്തെ സ്നേഹം; വെള്ളാർമലയിലെ കുട്ടികൾക്ക് ഉണ്ണി മാഷ് ഉയിരാണ് “
Next post താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക്  200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി.
Close

Thank you for visiting Malayalanad.in