മേപ്പാടി/പുൽപള്ളി: മാവിലാംതോടിനടുത്തുള്ള വണ്ടിക്കടവിൽ നിന്നും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡിഎം വിംസ്) പുതിയ ബസ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഇതോടെ പുൽപ്പള്ളി പ്രദേശത്തുനിന്നും വരുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര സുഗമമാകും.രാവിലെ 8.20 ന് വണ്ടിക്കടവിൽ നിന്നും യാത്ര പുറപ്പെട്ട് സീതാമൗണ്ട് – പുൽപ്പള്ളി വഴി 10 മണിക്ക് സുൽത്താൻബത്തേരിയിൽ എത്തി തുടർന്ന് 10.40 ന് കല്പറ്റയിൽ എത്തുകയും 11 മണിക്ക് അവിടെ നിന്നും പുറപ്പെട്ട് 11.25 ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരച്ചിരിക്കുന്നത്. ഇവിടെ നിന്നും ഈ ബസ്സിന്റെ മടക്കയാത്ര 12.30 നാണ്. ബസ്സിന്റെ കന്നിയാത്രയ്ക്ക് മെഡിക്കൽ കോളേജ് അധികൃതർ ഉജ്ജ്വല സ്വീകരണം നൽകി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചു. ഡീൻ. ഡോ ഗോപകുമാരൻ കർത്ത, ഡിജിഎം സൂപ്പി കല്ലങ്കോടൻ, ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ,സണ്ണി മാത്യു, ജോസഫ് കവളക്കാട്ട്, ഷിബി തമ്പാൻ പുൽപള്ളി, സലീം കെ ടി കല്പറ്റ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...